ക്വാറികൾക്ക്​ നൽകിയ അനുമതി പുനഃപരിശോധിക്കും -^ജില്ല കലക്​ടർ

ക്വാറികൾക്ക് നൽകിയ അനുമതി പുനഃപരിശോധിക്കും --ജില്ല കലക്ടർ ആലക്കോട്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കര ിങ്കൽ ക്വാറികൾക്ക് നൽകിയ അനുമതി പുനഃപരിശോധിക്കുമെന്ന് ജില്ല കലക്ടർ. മഞ്ഞുമല, മാവുംചാൽ, പാത്തൻപാറ ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പ്രവർത്തകർ നൽകിയ നിവേദനത്തിന് മറുപടിയായാണ് കലക്ടർ സുഭാഷ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി പ്രവർത്തകരായ സി.ആർ. നീലകണ്ഠൻ, നോബിൾ പൈകട, മഞ്ഞുമല ക്വാറിവിരുദ്ധ സമരസമിതി പ്രവർത്തകരായ സജി പുത്തൻകണ്ടം, വിവേക് മഞ്ഞുമല എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടറേറ്റിൽ എത്തി നിവേദനം നൽകിയത്. ക്വാറികൾക്കെതിരെ നടന്നുവരുന്ന ജനകീയ സമരത്തെ തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ മഞ്ഞുമല സന്ദർശിച്ച് ക്വാറികളുടെ പ്രവർത്തനാനുമതി പരിശോധിക്കണമെന്ന റിപ്പോർട്ട് നേരത്തെ കലക്ടർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് കലക്ടർ സമരസമിതി പ്രവർത്തകരെ അറിയിച്ചത്. ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് കലക്ടർ അറിയിച്ചു. ഇതിനിടയിൽ ക്വാറികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ സമിതി സത്യഗ്രഹം 31ാം ദിവസത്തിലേക്ക് കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.