സംഗീതരത്നം പുരസ്‌കാരം പണ്ഡിറ്റ് രമേഷ് നാരായണന്

കണ്ണൂര്‍: ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്ര സംഗീതസംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന് കണ്ണൂർ സംഗ ീതസഭയുടെ സംഗീതരത്നം -2019 പുരസ്‌കാരം. 51,000 രൂപയും പ്രശ്‌സതിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കണ്ണൂര്‍ സംഗീതസഭ പ്രസിഡൻറ് കെ. പ്രമോദ്, ചെയർമാൻ കെ.പി. ജയപാലൻ മാസ്റ്റർ എന്നിവര്‍ അറിയിച്ചു. ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ ഉള്‍പ്പെടെ സംഗീതത്തിൻെറ വ്യത്യസ്തമേഖലകളിലെ മികവു പരിഗണിച്ചാണ് അവാര്‍ഡ്. കലാമണ്ഡലം ബിനോജ്, കലാമണ്ഡലം ജ്യോതി മനോജ്, സന്തോഷ് കുമാർ ചേർത്തല എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ത്യാഗരാജ സംഗീതോത്സവം സമാപന ദിവസമായ ഡിസംബർ 29ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഡോ. ഹേമ നാരായണാണ് രമേഷ് നാരായണൻെറ ഭാര്യ. മക്കളായ മധുവന്തിയും മധുശ്രീയും അറിയപ്പെടുന്ന ഗായകരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.