സി.പി.എം പ്രവർത്തകനെ കടയിൽ കയറി മർദിച്ചതായി പരാതി

പാനൂർ: സി.പി.എം പ്രവർത്തകനായ പാനൂർ വള്ളങ്ങാട് മേഘ്ന ടെക്സ്റ്റൈൽസ് ജീവനക്കാരനെ ആർ.എസ്.എസുകാർ കടയിൽ കയറി മർദിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ചൊക്ലി നിടുമ്പ്രം വെസ്റ്റ് ബ്രാഞ്ച് അംഗം വണ്ട്യായി ആഷിഖിനെയാണ് (22) ആക്രമിച്ചത്. പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.