അബ്​ദുൽകലാമിെൻറ 88ാം ജന്മദിനം ആഘോഷിച്ചു

അബ്ദുൽകലാമിൻെറ 88ാം ജന്മദിനം ആഘോഷിച്ചു തലശ്ശേരി: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിൻെറ 88ാം ജന്മദിനം ആഘോഷിച്ചു. ട്രാഫിക് പൊലീസ് പ്രിേൻറഴ്സ് ഫോറം, ആക്ഷൻ ഫോറം, പ്രസ്േഫാറം എന്നിവയുടെ ആഭിമുഖ്യത്തിൽ കലാം സ്ക്വയറിലെ കലാം പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ട്രാഫിക് എസ്.ഐ‌മാരായ ടി. പവിത്രൻ, ഇ. നന്ദകുമാർ, എ.എസ്.ഐ ബിന്ദുരാജ്, എൻ. പ്രശാന്ത്, പൊന്ന്യം കൃഷ്ണൻ, പി.വി. പുരുഷോത്തമൻ, സത്താർ മുരിക്കോളി, സി.കെ. മഹേഷ് എന്നിവർ സംസാരിച്ചു. എൻ.സി.സി കാഡറ്റുകളും വിവിധ സ്കൂൾ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.