സ്വലാത്ത് വാർഷികവും മജ്​ലിസുന്നൂറും

തലശ്ശേരി: കിഴേക്ക കതിരൂർ താഴത്ത് പള്ളി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുമെന്ന ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാത്രി ഏഴരക്ക് മഹല്ല് ഖതീബ് സഹീറുദ്ദീൻ ബദ്രി ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകീട്ട് ഏഴരക്ക് നടക്കുന്ന മജ്ലിസുന്നൂർ സമസ്ത ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ, സഫ്വാൻ തങ്ങൾ എന്നിവർ നേതൃത്വം നൽകും. പി.എം. ദാവൂദ്, എം. മഹമൂദ് ഹാജി, കെ. ഉസ്മാൻ ഹാജി, പി.എം. ജാഫർ, കെ. ഫൈസൽ, കെ.പി. റിഷാം, പി.സി. ഷിറാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.