സി.എച്ച്. കണാരൻ ദിനാചരണം: തലശ്ശേരിയിൽ ചിത്രകാരസംഗമം

തലശ്ശേരി: സി.എച്ച്. കണാരൻ ദിനാചരണവും ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിച്ചതി‍ൻെറ 100ാം വാർഷികാഘോഷവും 20 ന് തലശ്ശേരിയിൽ നടക്കും. കണ്ണൂർ പാട്യം ഗോപാലൻ പഠനകേന്ദ്രത്തിൻെറയും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ചിത്രകാരസംഗമം ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. എം.സി. പവിത്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ശശി, സെൽവൻ മേലൂർ എന്നിവർ സംസാരിച്ചു. വി.പി. വിജേഷ് സ്വാഗതവും കെ.പി. പ്രഹീദ് നന്ദിയും പറഞ്ഞു. വർഗീസ് കളത്തിൽ, ഭരതൻ മാസ്റ്റർ, ഹരി മാസ്റ്റർ, സത്യൻ മാസ്റ്റർ, അനിരുദ്ധൻ എട്ടുവീട്ടിൽ, വിനീഷ് മുദ്രിക, കെ.കെ. ഷൈജു, ആശാമോഹനൻ, കെ.സി. ദൃശ്യ, സെൽവൻ മേലൂർ എന്നിവർ ചിത്രം വരച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.