കാസർകോട് വി.ഇ.ഒ പരീക്ഷ മാറ്റി

ചെറുവത്തൂർ: കാസർകോട് ജില്ലയിൽ ഗ്രാമവികസന വകുപ്പിലേക്ക് നവംബർ 30ന് നടത്താൻ തീരുമാനിച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ) പരീക്ഷ ഡിസംബർ 14ലേക്ക് മാറ്റി. സംസ്ഥാന സ്കൂൾ കലോത്സവം കാസർകോട് ജില്ലയിൽ നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. സമയത്തിന് മാറ്റമില്ല. നിലവിൽ കൺഫർമേഷൻ നടത്തിയവർക്ക് മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. നൂറോളം ഒഴിവുകളുള്ള ഈ തസ്തികയിലേക്ക് കഴിഞ്ഞ വർഷമാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.