ബി.എസ്​.എൻ.എൽ കരാർതൊഴിലാളി സമരം തുടരുന്നു; മനുഷ്യച്ചങ്ങല തീർത്തു

കണ്ണൂർ: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ കണ്ണൂർ ടെലിഫോൺ ഭവൻ പരിസരത്ത് മനുഷ്യച്ചങ്ങല തീർത്തു. ബി.എസ്.എൻ.എൽ കരാർതൊഴിലാളി സമരസഹായ സമിതിയുടെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് ചങ്ങല തീർത്തത്. ഏഴു മാസമായി കരാർ തൊഴിലാളികൾക്ക് വേതനം നൽകാത്തതിനെതിരെയും തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നതിനെതിരെയും കരാർലംഘനങ്ങൾക്കെതിരെയുമാണ് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ടെലിഫോൺ ഭവൻ വളഞ്ഞത്. തുടർന്ന് പ്രതിജ്ഞ ചൊല്ലി. തുടർന്നുനടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യും. സമരസഹായ സമിതി ചെയർമാൻ കെ. അശോകൻ അധ്യക്ഷത വഹിച്ചു. കൺവീനർ രവീന്ദ്രൻ കൊടക്കാട്, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. മനോഹരൻ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.