റബർകർഷകരെ സംരക്ഷിക്കും -^മന്ത്രി ഇ.പി. ജയരാജൻ

റബർകർഷകരെ സംരക്ഷിക്കും --മന്ത്രി ഇ.പി. ജയരാജൻ പാപ്പിനിശ്ശേരി: വിലത്തകർച്ച നേരിടുന്ന റബർ കർഷകരെ സംരക്ഷിക്കുമെന ്ന് മന്ത്രി ഇ.പി. ജയരാജൻ. സർക്കാർസംരംഭമായ കേരള റബർ പ്രോഡക്ട്സ് ലിമിറ്റഡിൻെറ ഓഫിസ് കേരള ക്ലേസ് ആൻഡ് സിറാമിക്സ് കോമ്പൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആവശ്യമായിവരുന്ന റബറിൻെറ 78 ശതമാനവും ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ്. 2011ൽ 225 രൂപ ലഭിച്ചിരുന്ന റബറിന് ഇപ്പോൾ 100 രൂപപോലും ലഭിക്കാത്തത് ഖേദകരമാണ്. ഇത്തരം വിലത്തകർച്ച പരിഹരിക്കാനാണ് മലപ്പട്ടത്ത് റബർ അധിഷ്ടിത വ്യവസായം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓപറേഷൻ തിയറ്ററുകളിലും സാങ്കേതിക പരിശീലന സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന കൈയുറകളും ബലൂണകളുമാണ് ആദ്യം ഉൽപാദിപ്പിക്കുക. ഉൽപന്നങ്ങൾ വിദേശരാജ്യങ്ങളിലും കയറ്റിയയക്കും. മലപ്പട്ടം പഞ്ചായത്ത് സൗജന്യമായി നൽകിയ രണ്ട് ഏക്കർ 17 സൻെറ് സ്ഥലത്താണ് പദ്ധതി ആരംഭിക്കുന്നത്. 26 ശതമാനം ഓഹരി വ്യവസായവകുപ്പിനും ബാക്കി ഓഹരി സ്വകാര്യ മേഖലക്കും നൽകും. 30 കോടിയോളം രൂപയാണ് പദ്ധതി തുക. കമ്പനിയുടെ ഓഹരിയുടെ പകുതിഭാഗം പ്രവാസി കൂട്ടായ്മയായ വെയ്ക്ക് ഏറ്റെടുക്കുമെന്ന് സമ്മതിച്ചതായും മന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കമ്പനി സ്പെഷൽ ഓഫിസർ കെ.പി. വേണുഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലേസ് ആൻഡ് സിറാമിക്സ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ, മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ, വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ, സാഹിൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.