ലോക ഹൃദയദിനം: സൗജന്യ ഹൃദ്രോഗ നിർണയ കാമ്പയിന് തുടക്കം

കണ്ണൂർ: സ്ത്രീകളിലെ ഹൃദ്രോഗനിർണയത്തിനായി ഐ.ഡി.ആർ.എൽ ചാരിറ്റി ഹെൽത്ത് കെയർ ആവിഷ്കരിച്ച സൗജന്യ ഹൃദ്രോഗ നിർണയ കാമ്പയിൻ (ഗുഡ് ഹാർട്ട് ചലഞ്ച്) കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലെ ഹൃദ്രോഗ ചികിത്സക്ക് പ്രത്യേകശ്രദ്ധയും കരുതലും ആവശ്യമാണെന്ന് മേയർ അഭിപ്രായപ്പെട്ടു. തുടർന്ന്‌ ഗവ. മെഡിക്കൽ ഓഫിസർ ഡോ. ഷിബി വർഗീസ് ട്രെഡ്മിൽ ടെസ്റ്റ് നടത്തി. ഐ.ഡി.ആർ.എൽ ചാരിറ്റി ഹെൽത്ത് കെയർ ഡയറക്ടർ ഡോ. സുൽഫിക്കർ അലി അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. ഇന്ദിര, കൗൺസിലർ ഇ. ബീന, ഡോ. അംജിത്, ഡോ. ജസ്ലി, ഡോ. സന്തോഷ്, ഡോ. ജയനാഥ്, കെ.സി. റഫീഖ് എന്നിവർ സംസാരിച്ചു. കെ.കെ.എം.എ ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, പി.വി. സുബൈർ ഹാജി, ടി.എം. ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.