കോൺഗ്രസുകാരെ തിരഞ്ഞുപിടിച്ച് ജയിലിലാക്കുന്നു

പാപ്പിനിശ്ശേരി: നരേന്ദ്ര മോദിയും പിണറായിയും കോൺഗ്രസുകാരെ തിരഞ്ഞുപിടിച്ച് കുറ്റക്കാരാക്കി മാറ്റി ജയിലിലാക് കുന്നുവെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥൻ പറഞ്ഞു. സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ആനുകൂല്യം തടഞ്ഞുവെക്കുകയും വൻകിട കോർപറേറ്റുകൾക്കുവേണ്ടി വാതിലുകൾ തുറന്നുവെക്കുന്ന നയമാണ് മുഖ്യമന്ത്രിയും മോദിയും നടപ്പിലാക്കിവരുന്നതെന്നും സി. രഘുനാഥൻ കുറ്റപ്പെടുത്തി. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.സി. ദിനേശൻ, കെ.വി. ഉണ്ണികൃഷ്ണൻ, കെ.വി. ഗംഗാധരൻ, രമേശൻ കണിയാങ്കണ്ടി, കെ.വി. തങ്കമണി, പി. അബൂബക്കർ, വി.പി. വേണുഗോപാലൻ, എം.പി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.