നീന്തൽ പരിശീലനം സമാപിച്ചു

ചാല: കൊറ്റംകുന്ന് സുവർണ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് പൊന്നാരത്ത് കുളത്തിൽ നടത്തിയ നീന്തൽപരിശീലനം സമാപിച്ചു. പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ വിതരണം ചെയ്തു. പഞ്ചായത്തംഗം പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നാലു മുതൽ 50 വയസ്സുള്ളവർവരെ പരിശീലനം നേടി. യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് വി.കെ. ഹാരിസ്, പി.കെ. ജനാർദനൻ, വല്ലത്തിൽ ഗോവിന്ദൻ, സതീഷ് ശ്രീമന്ദിരം, ഇ. ബാലസുബ്രഹ്മണ്യൻ, ക്ലബ് സെക്രട്ടറി രമേശൻ കൊറ്റംകുന്ന് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.