നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി; ഇനി നഗരം സംഗീതസാന്ദ്രം

കണ്ണൂര്‍: ജില്ലയിലെ ക്ഷേത്രങ്ങളിലും കോവിലുകളിലും നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിലെ നവരാത്രി ആഘോഷങ്ങള്‍ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് ഉദ്ഘാടനംചെയ്തു. പി.പി. വിനോദ് അധ്യക്ഷതവഹിച്ചു. കെ.എന്‍. രാധാകൃഷ്ണന്‍, ഡോ. പ്രഫ. സത്യനാരായണ, ഡോ. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഏഴുവരെ എല്ലാദിവസവും സംഗീതക്കച്ചേരി, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ ഭാഗ്യശീലന്‍ ചാലാടിൻെറ അധ്യക്ഷതയില്‍ കോർപറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. രാധാകൃഷ്ണന്‍, അഡ്വ. ലിഷ ദീപക് തുടങ്ങിയവര്‍ സംസാരിച്ചു. ഏഴുവരെ വിവിധ കലാപരിപാടികള്‍, എട്ടിന് വിദ്യാരംഭം എന്നിവ നടക്കും. തെക്കിബസാര്‍ കാഞ്ചി ശ്രീ കാമാക്ഷിയമ്മന്‍ കോവിലില്‍ കലക്ടര്‍ ടി.വി. സുഭാഷ് ഉദ്ഘാടനംചെയ്തു. എം.എന്‍. മണിദാസ് അധ്യക്ഷതവഹിച്ചു. സി.വി. രമേഷ്, അഡ്വ. ലിഷ ദീപക്, ഇ. ബീന, അമൃത രാമകൃഷ്ണന്‍, സോമശേഖരന്‍, പി. സുരേഷ്, എം.എന്‍. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. എ.വി. കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. എട്ടിന് രാവിലെ ഏഴു മുതല്‍ വിദ്യാരംഭം, രാത്രി ഏഴിന് രഥഘോഷയാത്ര എന്നിവ നടക്കും. കാംബസാര്‍ മുത്തുമാരിയമ്മന്‍ കോവിലില്‍ എല്ലാ ദിവസവും നാദസ്വരക്കച്ചേരി, എട്ടിന് രഥോത്സവം എന്നിവ നടക്കും. പിള്ളയാര്‍ കോവിലില്‍ എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍, എട്ടിന് രാത്രി ഏഴിന് മഹാരഥയാത്ര എന്നിവ നടക്കും. താളിക്കാവ് മുത്തുമാരിയമ്മന്‍ കോവിലില്‍ ആര്‍. രമേഷ് കുമാറിൻെറ അധ്യക്ഷതയില്‍ അഡ്വ. എ.വി. കേശവന്‍ ഉദ്ഘാടനംചെയ്തു. ആര്‍. രജിത്ത്, ഡോ. എ.ടി.വി. നാരായണന്‍, ആര്‍. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കിഴുത്തള്ളി മുത്തുമാരിയമ്മന്‍ കോവില്‍, പള്ളിക്കുന്ന് കുന്നാവ് ശ്രീ ജലദുർഗ ക്ഷേത്രം, ചിറക്കല്‍ ചാമുണ്ഡിക്കോട്ടം, നടാല്‍ ഊര്‍പ്പഴശ്ശിക്കാവ് എന്നിവിടങ്ങളിലും നവരാത്രിയാഘോഷങ്ങള്‍ക്ക് തുടക്കമായി. പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ തന്ത്രി കാട്ടുമാടം ഇളയിടത്ത് നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്തു. അഡ്വ. കെ.ഒ. ജയദീപ് അധ്യക്ഷതവഹിച്ചു. പി.ടി. സുഗുണന്‍, കെ.കെ. മധുസൂദനന്‍, ഇ. സേതുമാധവന്‍, ടി.കെ. വസന്ത, കെ. രതി, എം. വാസുദേവന്‍, കെ.വി. ചന്ദ്രലേഖ, പി.ടി. മുരളീധരന്‍, കെ.കെ. ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടച്ചൊവ്വ ഇരുവങ്കൈ കഞ്ചാരങ്കണ്ടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഞായറാഴ്ച തുടങ്ങി. ഉത്സവദിവസങ്ങളില്‍ തൃകാലപൂജയും വൈകുന്നേരം ചുറ്റുവിളക്കും ഉണ്ടായിരിക്കും. ആറിന് ഗ്രന്ഥംവെപ്പ്, ഏഴിന് വാഹനപൂജ. എട്ടിന് രാവിലെ എട്ടിന് ബ്രഹ്മശ്രീ ചേന്ദമംഗലം ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജ, വിദ്യാരംഭം എന്നിവ നടക്കും. പയ്യാവൂര്‍ വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. എല്ലാദിവസവും ശ്രീമദ് ദേവീഭാഗവത പാരായണം, നിറമാല, ദീപാരാധന എന്നിവയുണ്ടാകും. മഹാനവമി ദിവസം ഭഗവതിസേവ, ഗ്രന്ഥപൂജ, വാഹനപൂജ എന്നിവയും വിജയദശമി ദിവസം വിദ്യാരംഭവും നടക്കും. വിജയദശമി ദിവസം ക്ഷേത്രം പ്രദര്‍ശനവഴി കരിങ്കല്‍ പാകുന്നതിൻെറ ഉദ്ഘാടനവും നടക്കും. ------------------------------------സര്‍മ്മാർഗ-------------------------- ദര്‍ശന ആശ്രമം, മാങ്ങാട് എരിഞ്ഞിക്കല്‍ ഭഗവതിക്ഷേത്രം തുടങ്ങി ജില്ലയിലെ നൂറിലേറെ ക്ഷേത്രങ്ങളില്‍ നവരാത്രിയാഘോഷങ്ങള്‍ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.