സ്േഫാടകവസ്തു അശ്രദ്ധമായി കൈകാര്യംചെയ്ത പ്രതിക്ക് തടവും പിഴയും

തലശ്ശേരി: സ്േഫാടകവസ്തു അശ്രദ്ധമായി കൈകാര്യംചെയ്ത് പരിക്കേൽക്കാനിടയായ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. എരഞ്ഞോളി പഞ്ചായത്ത് ഒാഫിസിന് സമീപം ബേബി നിവാസിൽ പി. സുനോജ് എന്ന സനൂട്ടിയെയാണ് (35) അഡീഷനൽ അസി. സെഷൻസ് കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. തലശ്ശേരി പൊലീസ് ചാർജ്ചെയ്ത കേസിലാണ് വിധി. 2009 മേയ് 16ന് രാത്രി എട്ടേകാലിനാണ് കേസിനാസ്പദമായ സംഭവം. എരഞ്ഞോളി നെടുങ്ങോട്ടുംകാവ് പരിസരത്തെ മുള്ളൂർ എന്ന വീടി‍ൻെറ മുറ്റത്തുവെച്ച് മനുഷ്യജീവന് അപകടം വരത്തക്കവിധത്തിൽ പ്രതിയായ സുനോജ് സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീതി പറമ്പത്ത് ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.