ത്രിദിന പ്രവൃത്തിപരിചയ ക്യാമ്പ് ഇന്നുമുതൽ

മാഹി: നെഹ്റു യുവകേന്ദ്രയും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംഘടിപ ്പിക്കുന്ന യുവജന ത്രിദിന പ്രവൃത്തി പരിചയ ക്യാമ്പ് സെപ്റ്റംബർ 27, 28, 29 തീയതികളിൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടക്കും. 27ന് ഉച്ച മൂന്നിന് ക്യാമ്പിൻെറ ഉദ്ഘാടനം മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻ ശർമ നിർവഹിക്കും. യൂത്ത് കോഒാഡിനേറ്റർ കെ. രമ്യ അധ്യക്ഷത വഹിക്കും. തുടർന്ന് പ്രളയത്തെ ആസ്പദമാക്കി നിധിയ സുധീഷ് അവതരിപ്പിക്കുന്ന ഏകാംഗ നാടകം കേരളത്തമ്മ അരങ്ങേറും. 28, 29 തീയതികളിൽ രാവിലെ ഒമ്പതു മുതൽ യോഗ, വ്യക്തിത്വ വികസനം, ചിത്രരചന, നാടൻപാട്ടും നാട്ടറിവും, ജലസ്രോതസ്സ്, സംഭരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, കലാപരിപാടികൾ, ശുചീകരണപ്രവൃത്തി എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.