സംഘ്‌ രാഷ്​ട്ര നിർമിതിക്കെതിരെ സ്വാതന്ത്ര്യപ്രക്ഷോഭം

പാനൂർ: രാജ്യത്ത് സത്യവും നീതിയും പുലരുന്നതിനുവേണ്ടി വാദിക്കുന്നവരെ ഇല്ലാതാക്കുകയും അവർക്കെതിരെ കള്ളക്കേസു കൾ ചുമത്തുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയ നിലപാടുകളും ഭീഷണിയിലൂടെ പ്രതിയോഗികളെ നിശ്ശബ്ദരാക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് രീതികളാണ് കേന്ദ്രസർക്കാർ തുടർന്നുവരുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. 'സംഘ് രാഷ്ട്ര നിർമിതിക്കെതിരെ സ്വാതന്ത്ര്യപ്രക്ഷോഭം' ധർണ പാനൂരിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ. മതേതര കൂട്ടായ്മയിലൂടെ ഇത്തരം ഫാഷിസ്റ്റ് നിലപാടുകളെ പരാജയപ്പെടുത്തേണ്ടത് മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും ഉത്തരവാദിത്തത്തിൽപെട്ടതാണെന്നും അവർ ഓർമിപ്പിച്ചു. ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് കെ. ഹമീദ് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.പി. ഹാഷിം, ഹാശിം, മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസർ, എൽ.ജെ.ഡി ജില്ല കമ്മിറ്റിയംഗം കെ. കുമാരൻ, ജെ.ഡി.എസ് മണ്ഡലം വൈസ് പ്രസിഡൻറ് അഡ്വ. പി.വി. അശോക് കുമാർ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ എലാങ്കോട് പ്രമേയം അവതരിപ്പിച്ചു. കെ. മുഹമ്മദ് സ്വാഗതവും വി.കെ. മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.