അമ്മയും കുഞ്ഞും ആശുപത്രി; കണ്ടിക്കലിൽ കണ്ടെത്തിയ സ്ഥലം വിദഗ്ധസംഘം പരിശോധിച്ചു

പാനൂർ: അമ്മയും കുഞ്ഞും ആശുപത്രിക്കായുള്ള സ്ഥലമേറ്റെടുപ്പും ഭാവിപ്രവർത്തനങ്ങളും സംസ്ഥാന സർക്കാർ ചുമതലപ്പെട ുത്തിയ വിദഗ്ധസംഘം കണ്ടിക്കലിൽ കണ്ടെത്തിയ സ്ഥലത്തെത്തി വിലയിരുത്തി. ഹെൽത്ത് ഡിപ്പാർട്മൻെറ് അഡീഷനൽ ഡയറക്ടർ ഡോ. വി.ആർ. രാജു, അഡീഷനൽ ഡയറക്ടർ ഡോ. എച്ച്. വീണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. മഴക്കാലത്ത് വെള്ളം കയറുമെന്ന ഭീഷണിയും സമീപത്തുതന്നെ പുഴയുള്ളതും നിർമാണത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ ഭാഗത്തുതന്നെ ബസ്സ്റ്റാൻഡ് നിർമിക്കാനും പദ്ധതിയുണ്ട്. അനധികൃത നിർമാണങ്ങൾക്കെതിരെ സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.