ആർദ്രം പദ്ധതി അവലോകനം

പയ്യന്നൂർ: പയ്യന്നൂർ മണ്ഡലത്തിലെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്ക ി ഉയർത്തുന്ന പ്രവർത്തനം അവലോകനം ചെയ്തു. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം പി.എച്ച്.സി, രാമന്തളി പഞ്ചായത്തിലെ രാമന്തളി, എട്ടിക്കുളം പി.എച്ച്.സികൾ, എരമം കുറ്റൂർ പഞ്ചായത്തിലെ കുറ്റൂർ പി.എച്ച്.സി എന്നിവയാണ് മണ്ഡലത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെട്ട പി.എച്ച്.സികൾ. 15 ലക്ഷം രൂപയുടെ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പുളിങ്ങോം പി.എച്ച്.സി നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാമന്തളി നവംബർ അവസാനവാരവും എരമം ഡിസംബറിലും ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ മാത്തിൽ പി.എച്ച്.സിയിൽ നേരത്തെതന്നെ ഉദ്ഘാടനം ചെയ്തിരുന്നു. രോഗികൾ കുറവായതിനാൽ എട്ടിക്കുളം പി.എച്ച്.സിയുടെ വിശദമായ േപ്രാജക്ട് റിപ്പോർട്ട് തയാറാക്കാൻ തീരുമാനിച്ചു. സി. കൃഷ്ണൻ എം.എൽ.എക്ക് പുറേമ രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ, എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മോഹനൻ, ഡി.പി.എം ഡോ. കെ.വി. ലതീഷ് എന്നിവരും അവലോകനയോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.