എൻ.എ.എം കോളജിൽ മെഗാ സ്വച്ഛത പരിപാടിക്ക് തുടക്കം

പാനൂർ: സ്വച്ഛത പക്വാട പദ്ധതിയുടെ ഭാഗമായി കല്ലിക്കണ്ടി എൻ.എ.എം കോളജ് എൻ.സി.സി യൂനിറ്റ് 'ക്ലീന്‍ കാമ്പസ്' പരിപാടിയ ുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി. മജീഷ് നിർവഹിച്ചു. എൻ.സി.സി ഓഫിസർ ലഫ്. എ.പി. ഷമീർ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. നംഷാദ്, എൻ. ഫിർദൗസ്, അലി കുയ്യാലിൽ, മുൻഫർ കാപ്പിൽ, യൂനിയൻ ചെയർമാൻ അബ്ദുല്ല താരീഖ്, കാഡറ്റുമാരായ പി.കെ. അമൽ, പി. സാന്ദ്ര, സൻജയ് രാജു, കെ.സി. അമൃത തുടങ്ങിയവർ നേതൃത്വം നൽകി. കോളജും പരിസരവും കാഡറ്റുകൾ വൃത്തിയാക്കി. ഇതിൻെറ ഭാഗമായി ക്ലീനിങ് ഡ്രൈവ്, ഓഫിസ്, ഡിപ്പാർട്മൻെറുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരണം, ശുചിത്വ ബോധവത്കരണ റാലി, പോസ്റ്റർ പ്രദർശനം, ബോധവത്കരണ സെമിനാർ, സ്വച്ഛത പ്രതിജ്ഞ എന്നിവ നടക്കും. പഞ്ചായത്തുമായി സഹകരിച്ച് മെഗാ ക്ലീനിങ് ഡ്രൈവ് കല്ലിക്കണ്ടിയിൽ നടത്തും. പരിപാടിയുടെ ഭാഗമായി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് കഴുകി വൃത്തിയാക്കി സംസ്കരിക്കാനായി കൈമാറും. ശുചിത്വ ബോധവത്കരണ പോസ്റ്റർ രചനാ മത്സരവും 'കാമ്പസുകളിൽ ഹരിത നിയമാവലിയുടെ പ്രസക്തി' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.