നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിൽ ഇടിച്ച് മറിഞ്ഞു

തളിപ്പറമ്പ്: മുയ്യം--പറശ്ശിനിക്കടവ് റോഡിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്ത് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നു മണിക്കായിരുന്നു സംഭവം. മുയ്യം പള്ളിവയലിലാണ് സംഭവം. തകർന്ന തൂൺ കാറിന് മുകളിലേക്ക് മറിഞ്ഞുവീണുവെങ്കിലും കാറിലുണ്ടായിരുന്നവർ പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടു. തൂണിൽ ഇടിച്ചതോടെ വൈദ്യുതി ബന്ധം നിലച്ചതാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതോടെ മുയ്യം വഴി എയർപോർട്ടിലേക്ക് പോകുന്ന വണ്ടികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. അമിത വേഗതയിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നതെന്നും പരാതിയുണ്ട്. ഇതാണ് അപകടങ്ങൾ വർധിക്കുന്നതിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.