പ്രതിഷേധിച്ചു

പാടിയോട്ടുചാൽ: ഇതര സംസ്ഥാന തൊഴിലാളി മരിക്കാനിടയായ സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പാടിയോട്ടുചാ ലിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിക്ക് എം.കെ. ചന്ദ്രൻ, സതീശൻ കാഞ്ഞിരക്കീൽ, സി .ദിനേശൻ, വി. അംബുജാക്ഷൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ബംഗാൾ മുർഷിദാബാദ് അരക്കനഗർ സ്വദേശി നജ്ബുൾ (24) മരിക്കാനിടയായ സംഭവത്തിലാണ് പ്രതിഷേധം. പാടിയോട്ടുചാലിൽ നിർമാണ ജോലി ചെയ്തിരുന്ന ഇയാളെ ഇക്കഴിഞ്ഞ 13ന് വയക്കരയിൽ ഒരുസംഘം മർദിക്കുകയും അന്നുതന്നെ സഹോദരനൊപ്പം ട്രെയിൻ കയറ്റിവിട്ടതായും പറയുന്നു. നാട്ടിലെത്തിയ നജ്ബുൾ കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചതാണ് ദുരൂഹത ഉയർത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.