വാർത്ത വായന മത്സരം

നീലേശ്വരം: ഹോസ്ദുർഗ് ഉപജില്ല സാമൂഹിക ശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ വാർത്ത വായനമത്സരം സംഘടിപ്പിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകൻ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് ജി.എൽ.പി സ്‌കൂൾ പ്രഥമാധ്യാപകൻ ബാബുരാജ് സമ്മാനം നൽകി. ക്ലബ് ഉപജില്ല സെക്രട്ടറി പി.എസ്. അനിൽകുമാർ സംസാരിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജി.കെ. സാന്ത്വന ഒന്നാം സ്ഥാനവും ലിറ്റിൽ ഫ്ലവർ ജി.എച്ച്.എസ്.എസിലെ അമേയ എം.നമ്പ്യാർ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോടോത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ അശ്വിനി അശോക് ഒന്നാം സ്ഥാനവും ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.വി. വിനയ രണ്ടാം സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.