എൻട്രൻസ് പരീക്ഷകൾ ഓൺലൈനിലൂടെയാക്കും -^മന്ത്രി കെ.ടി. ജലീൽ

എൻട്രൻസ് പരീക്ഷകൾ ഓൺലൈനിലൂടെയാക്കും --മന്ത്രി കെ.ടി. ജലീൽ ചൊക്ലി: എൻട്രൻസ് പരീക്ഷകളെല്ലാം ഓൺലൈനിലൂടെയാക്കുമെ ന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് സ്ഥായിയായ മാറ്റങ്ങളോടെ കേരളത്തിന് ഇനിയും മുന്നേറാനുണ്ടെന്നും മന്ത്രി കെ.ടി. ജലീൽ. ഗവ. കോളജ് തലശ്ശേരിക്കായി ചൊക്ലി തുളുവർ കുന്നിലെ സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എൽഎൽ.ബി ഉള്‍പ്പെടെ എന്‍ട്രന്‍സ് പരീക്ഷകളില്‍ ചിലതെങ്കിലും ഇതിനോടകം ഓണ്‍ലൈനാക്കാന്‍ സാധിച്ചു. അടുത്തവര്‍ഷം എം.ബി.എ പരീക്ഷയും ഓണ്‍ലൈനായാണ് നടത്തുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയും ഓണ്‍ലൈനായി നടത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. എ.എന്‍. സീര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തലശ്ശേരി ഗവ. കോളജ് പ്രിന്‍സിപ്പല്‍ കെ.പി. പ്രേമന്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗം ----------------------------ഡോ. സി.കെ. ------------------------------------തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.