ഇതരസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയെന്ന് പ്രചാരണം

ചെറുപുഴ: ഒരാഴ്‌ചമുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളി സ്വദേശത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഒരുസ ംഘം മർദിച്ച ശേഷം കയറ്റി വിട്ടതാണ് മരണ കാരണമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. പാടിയോട്ടുചാലിൽ നിർമാണ ജോലി ചെയ്തിരുന്ന ബംഗാൾ സ്വദേശി നജ്ബുൾ (24) എന്ന യുവാവാണ് കഴിഞ്ഞദിവസം മരിച്ചത്‌. ഇയാൾക്ക് ഇക്കഴിഞ്ഞ 13ന് വയക്കരയിൽ വെച്ച് ഒരുസംഘം ആളുകളുടെ മർദനം ഏറ്റതായി പറയുന്നു. അന്ന് ചെറുപുഴ പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. യുവാവ് പരാതി നൽകാതിരുന്നതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചില്ല. അന്ന് തന്നെ ഇയാളെയും കൂടെ ജോലി ചെയ്തിരുന്ന സഹോദരനെയും ഏതാനും പേര് ചേർന്ന് നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നും പറയുന്നു. നാട്ടിലെത്തിയ ഇയാളുടെ ആരോഗ്യം വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഞായറാഴ്ച രാവിലെ മരിച്ചതായും സഹോദരൻ പാടിേയാട്ടുചാലിലെ ഏതാനും പേരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആൾക്കൂട്ട അക്രമത്തിലാണ് ഇയാൾ മരിച്ചതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പ്രചാരണം വ്യാപകമായതോടെ പൊലീസ് ബംഗാളിൽ ബന്ധപ്പെട്ട് മരണം സ്ഥിരീകരിച്ചു. എന്നാൽ, അവിടെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്നും മൃതദേഹം സംസ്കരിച്ചെന്നും പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.