സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കുനേരെ ബോംബേറ്

മാഹി: സി.പി.എം പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കല്ലൻ ബിജുവിനുനേരെ (37) ബോംബേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഊരോത്തുമ് മൽ ക്ഷേത്രത്തിന് സമീപത്തെ അക്വേറിയം ഷോപ്പിന് സമീപം നിൽക്കുകയായിരുന്ന ബിജുവിന് സമീപമാണ് ബോംബ് പൊട്ടിച്ചിതറിയത്. സ്ഫോടനശബ്ദത്തിൽ ചെവിക്ക് പരിക്കേറ്റതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.