റോഡിലെ കുഴിയിൽവീണ്​ അഞ്ചുപേർക്ക്​ പരിക്ക്

പേരാവൂർ: ഇരിട്ടി-പേരാവൂര്‍ റോഡിലെ എടത്തൊട്ടിയില്‍ കുഴിയില്‍ വീണ് അഞ്ചുപേര്‍ക്ക് പരിക്ക്. പ്രദേശവാസികളായ രണ്ടുപേര്‍ക്കും കൊട്ടിയൂര്‍, കേളകം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ വീണ് അപകടം സംഭവിച്ചത്. പരിക്കേറ്റവര്‍ പേരാവൂരിലെയും ഇരിട്ടിയിലെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. റോഡ് തകര്‍ന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. തകര്‍ന്ന റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.