അഞ്ചരക്കണ്ടി: കാവിന്മൂല ഗാന്ധി സ്മാരക വായനശാല, കെ.സി.കെ.എന്‍ ലൈബ്രറി, മഹാത്മ ബാലവേദി, കാഞ്ചീരവം കലാവേദി എന്നിവയുടെ സഹകരണത്തോടെ കാവിന്മൂലയില്‍ കാഞ്ചീരവം റേഡിയോ ക്ലബ് രൂപവത്കരണവും ആദരസദസ്സും സംഘടിപ്പിച്ചു. കണ്ണൂര്‍ ആകാശവാണി അനൗണ്‍സര്‍ കാഞ്ചിയോട് ജയൻ ഉദ്ഘാടനം നിർവഹിച്ചു. കാഞ്ചീരവം കലാവേദി ജില്ല സെക്രട്ടറി പയ്യന്നൂര്‍ വിനീത് കുമാർ റേഡിയോ ക്ലബിൻെറ ഉദ്ഘാടനം നിര്‍വഹിച്ചു. വായനശാല പ്രസിഡൻറ് കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ. സനില്‍ മാസ്റ്റര്‍, കെ.സി. ശ്രീനിവാസന്‍, പി.കെ. രാധാകൃഷ്ണന്‍, പ്രദീപന്‍ തൈക്കണ്ടി, വായനശാല സെക്രട്ടറി വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ താലൂക്ക് തലത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നൽകി. വിജീഷ് അഞ്ചരക്കണ്ടി പുല്ലാങ്കുഴല്‍വാദനം നടത്തി. ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും വായനശാല രക്ഷാധികാരിയുമായ സി.എം. രാമകൃഷ്ണൻ, സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ മെഡല്‍ കരസ്ഥമാക്കിയ കെ.വി. മിഥുന്‍ മോഹനന്‍, ഷോർട്ട് ഫിലിം അഭിനേതാക്കളായ മുഹമ്മദ് ഉയ്സഫ്, അബ്ദുൽ നാഫി, പി.വി. സിദ്ധാർഥ്, വിഷ്ണുനാഥ് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.