ഒപ്പ് ശേഖരണമാരംഭിച്ചു

പാനൂർ: മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പഠന വിധേയമായി നടപ്പാക്കുക, അനധികൃത ക്വാറികൾ നിർത്തലാക്കുക തുടങ്ങ ിയ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണത്തിൻെറ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. സായന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ, എൻ.കെ. അനിൽകുമാർ, കെ. നിമിഷ്, പി. ബൈജു, എൻ.കെ. റിജീഷ് എന്നിവർ സംസാരിച്ചു. സി.കെ. വിനോദ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.