അനധികൃത കച്ചവടം അവസാനിപ്പിക്കണം

തലശ്ശേരി: നഗരത്തിൽ ഉത്സവകാലങ്ങളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കണമെന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക്‌ മതിയായ നഷ്‌ടപരിഹാരവും ബദൽ സംവിധാനവും ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ടി.സി. ഖിലാബ്‌ പതാക ഉയർത്തി. നഗരസഭ ചെയർമാൻ സി.കെ. രമേശൻ മുഖ്യാതിഥിയായി. ഏരിയ സെക്രട്ടറി കെ.പി. പ്രമോദ്‌ പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി വി. ഗോപിനാഥ്‌ സംഘടന റിപ്പോർട്ടും കെ. കാസിം വരവ്‌ െചലവ്‌ കണക്കും അവതരിപ്പിച്ചു. ചാക്കോ മുല്ലപ്പള്ളി, കെ.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കിഴക്കയിൽ പ്രകാശൻ (പ്രസി), വിലാസൻ, ഷാഹിനി (വൈസ് പ്രസി‌), കെ.പി. പ്രമോദ് (സെക്ര), ടി.സി. അബ്‌ദുൽ ഖിലാബ്‌, സുജീഷ്‌ (ജോ. സെക്ര), കെ. കാസിം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.