മാഹിപ്പാലം ശോച്യാവസ്ഥക്ക് പരിഹാരം; 11.6 ലക്ഷം അനുവദിച്ചു

മാഹി: മാഹിപ്പാലത്തിൻെറ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന് 11.6 ലക്ഷം അനുവദിച്ചു. മാഹിപ്പാലത്തിൻെറ ശോച്യാവസ്ഥയുടെ ഗൗരവം എ.എൻ. ഷംസീർ എം.എൽ.എ ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിൻെറ ഫലമായാണ് തുക അനുവദിച്ചത്. പാലത്തിൻെറ കേടുപാടുകൾ നിറഞ്ഞ ഉപരിതലം മാറ്റി ബിറ്റുമിനേറ്റഡ് കോൺക്രീറ്റുകൊണ്ട് പുതുക്കാനാണ് അംഗീകാരം ലഭിച്ചത്. മാഹി സൻെറ് തെരേസ ദേവാലയ തിരുനാളിന് മുമ്പായി പ്രവൃത്തി പൂർത്തിയാക്കാൻ എ.എൻ. ഷംസീർ എം.എൽ.എ ദേശീയപാത അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. 2016ൽ പാലത്തിൻെറ മുകൾഭാഗത്തെ സ്ലാബുകൾക്കിടയിലെ വിടവ് വർധിച്ചത് പരിഹരിക്കാൻ പാലം അടച്ചിട്ട് അഞ്ചു സ്പാനുകളിലുള്ള സ്ലാബുകൾ കൂടിച്ചേരുന്ന ഭാഗം ബലപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ ഈ സ്ലാബുകളുടെ വിടവുകളിലും തകർച്ചയുണ്ടായിട്ടുണ്ട്. അന്ന് പാലം മുഴുവൻ ഭാഗവും ടാറിങ് നടത്താത്തതാണ് തകർച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാഹി പാലത്തിലെ തകരാർ പരിഹരിക്കാൻ പൊതുമരാമത്ത്‌ ദേശീയപാത വിഭാഗം എസ്‌റ്റിമേറ്റ്‌ തയാറാക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് ശനിയാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.