പെരിങ്ങത്തൂരിൽ ജ്വല്ലറി തുരന്ന് മോഷണശ്രമം

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടൗണിലെ സ്വർണാഞ്ജലി ജ്വല്ലറിയുടെ ചുമർ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം. ശനിയാഴ് ച പുലർച്ചയാണ് സംഭവം. ജ്വല്ലറിയുടെ പിൻവശത്തുള്ള മറ്റൊരു കടയുടെ ചുമർ തുരന്നാണ് മോഷ്ടാവ് ജ്വല്ലറിയിലേക്ക് കയറിയത്. ലോക്കർ തുറക്കാനുള്ള ശ്രമം നടന്നില്ല. അതിനാൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉടമസ്ഥർ പറഞ്ഞു. രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. ചൊക്ലി സി.ഐയും എസ്.ഐയും സ്ഥലത്തെത്തി സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്കായി കൊണ്ടുപോയി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ ജ്വല്ലറിയും പരിസരവും പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.