പടപ്പേങ്ങാട് എം.എസ്.എഫ്^ഡി.വൈ.എഫ്.ഐ സംഘർഷം

പടപ്പേങ്ങാട് എം.എസ്.എഫ്-ഡി.വൈ.എഫ്.ഐ സംഘർഷം തളിപ്പറമ്പ്: ചപ്പാരപ്പടവ് പടപ്പേങ്ങാട് എം.എസ്.എഫ്-ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്. എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത് ജന. സെക്രട്ടറി കെ. മുബഷിർ (20), എ. ആഷിഫ് (17), കെ. അർഷിദ് (19), പി. അർഷാദ് (17), എൻ. ദിൽഷാദ് (17), ഡി.െെവ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കളരിക്കുന്ന് സിനാൻ (22), കാളീകത്ത് മുസമ്മിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എസ്.എഫുകാരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സഹകരണാശുപത്രിയിലും ചികിത്സനൽകി. വ്യാഴാഴ്ച രാത്രി ഏേഴാടെ പടപ്പേങ്ങാട് ടൗണിലായിരുന്നു സംഘർഷം. ടൗണിലെ മുഹ്യിദ്ദീൻ ജുമാമസ്ജിദിന് സമീപം ഇരിക്കുമ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സിനാൻ, മുസമ്മിൽ, നൗഫൽ, ബഷീർ എന്നിവർ ചേർന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. അതേസമയം, പടപ്പേങ്ങാട് ടൗണിൽ ഒരു കടയിൽനിന്ന് ചായ കുടിക്കുമ്പോൾ മുൻവൈരാഗ്യത്തിൻെറ പേരിൽ എം.എസ്.എഫുകാർ തങ്ങളെ വടിയുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐക്കാരും പറഞ്ഞു. രണ്ടാഴ്ചമുമ്പും പടപ്പേങ്ങാട് സി.പി.എം-ലീഗ് സംഘർഷം ഉണ്ടായിരുന്നു. അന്ന് ലീഗ് ഓഫിസ് അടിച്ചുതകർക്കുകയും സി.പി.എം പ്രവർത്തകന് മർദനമേൽക്കുകയും ചെയ്തിരുന്നു. അതിൻെറ തുടർച്ചയെന്നോണമാണ് വീണ്ടും സംഘർഷമുണ്ടായതെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.