ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക; സമഗ്രാന്വേഷണം വേണം-ഫ്രറ്റേണിറ്റി മൂവ്മെൻറ്

ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക; സമഗ്രാന്വേഷണം വേണം-ഫ്രറ്റേണിറ്റി മൂവ്മൻെറ് കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി പ ാലയാട് കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ബി.എ.എൽഎൽ.ബി പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക നൽകിയത് തീർത്തും കുറ്റകരമായ അശ്രദ്ധയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് കണ്ണൂർ ജില്ല സെക്രേട്ടറിയറ്റ് ആരോപിച്ചു. വിദ്യാർഥികളുടെ ഭാവി കൊണ്ട് പന്താടുന്ന യൂനിവേഴ്സിറ്റി അധികൃതരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും സമഗ്രമായ അന്വേഷണം നടത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ജവാദ് അമീർ അധ്യക്ഷത വഹിച്ചു. ശബീർ എടക്കാട്, ആരിഫ മെഹബൂബ്, ഡോ. മിസ്ഹബ് ഇരിക്കൂർ, നസ്രീന ഇല്യാസ്, മുഹ്സിൻ ഇരിക്കൂർ, അർഷാദ് സി.കെ ഉളിയിൽ, ശഹ്സാന സി.കെ, കെ.പി. മശ്ഹൂദ്, സഫൂറ നദീർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.