കരിയാട്ട്​ ജനകീയ റോഡ് ഒരുങ്ങുന്നു

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കരിയാട് 27ാം വാർഡിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് തയാറാവുന്നു. അഞ്ച് ലക ്ഷം രൂപയാണ് റോഡിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ചെലവുകൾ പൂർണമായും ഏറ്റെടുത്ത്, പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് നിർമാണ പ്രവൃത്തി നിയന്ത്രിക്കുന്നത്. 27ാം വാർഡിനെ സമ്പൂർണ ഗതാഗത സൗകര്യമുള്ളതാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഥമ റോഡ് തയാറാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ തയ്യുള്ളതിൽ മുക്ക് -മൈനിയാടത്ത് മുക്ക് റോഡാണ് ഗതാഗതയോഗ്യമാക്കുന്നത്‌. രണ്ടാഴ്ച കൊണ്ട് റോഡ് സമ്പൂർണമായി കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിക്കാനാണ് നീക്കം. ജനകീയ കമ്മിറ്റി കൺവീനർ കുഞ്ഞിമൂസ, തയ്യുള്ളതിൽ അനീശൻ, പ്രേമ, രാധ എന്നിവർ റോഡ് നിർമാണത്തിന് മുഴുവൻ സമയവും ഒപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.