റോഡി​െൻറ ശോചനീയാവസ്ഥ; ബസ്​ തൊഴിലാളികൾ പ്രതിഷേധത്തിലേക്ക്

റോഡിൻെറ ശോചനീയാവസ്ഥ; ബസ് തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് കൂത്തുപറമ്പ്: കിണവക്കൽ-അഞ്ചരക്കണ്ടി റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡിൻെറ പുനർനിർമാണം ഉടൻ നടത്തിയില്ലെങ്കിൽ സർവിസ് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസ് തൊഴിലാളികൾ. കൂത്തുപറമ്പ് -അഞ്ചരക്കണ്ടി റോഡിൽ പി.വി.എസ് മുതൽ വണ്ണാൻെറമെട്ട വരെയുള്ള അഞ്ച് കിലോമീറ്ററോളം റോഡാണ് പൂർണമായും തകർന്നത്. ഏഴു കിലോമീറ്ററോളം വരുന്ന റോഡ് രണ്ടു ഘട്ടങ്ങളായി ടാറിങ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതാണ് ഗതാഗതംപോലും ദുഷ്കരമാകാൻ ഇടയാക്കിയത്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിൻെറ കപ്പാറ മുതൽ വെള്ളപ്പന്തൽ വരെയുള്ള ഭാഗത്തെ ടാറിങ് പൂർത്തിയായെങ്കിലും ശേഷിക്കുന്ന അഞ്ചര കിലോമീറ്ററോളം ദൂരത്തെ പ്രവൃത്തിയാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലുള്ളത്. നബാർഡ് പദ്ധതിയിലുൾപ്പെടുത്തി അഞ്ചുകോടിയോളം രൂപയായിരുന്നു റോഡ് നവീകരണത്തിന് നീക്കിവെച്ചത്. ടാറിങ്ങിനൊപ്പം ഓവുചാൽ നിർമാണവും കലുങ്കു നിർമാണവും ഉൾപ്പെടുന്നതായിരുന്നു പ്രവൃത്തി. എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും ഇവയുടെ നിർമാണവും പൂർത്തിയാക്കാനായിട്ടില്ല. കലുങ്ക് നിർമാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ മുഴുവനായും റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരമായിരിക്കുകയാണ്. ചെറുവാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. തകർച്ച കാരണം മിക്കവാഹനങ്ങളും ഈ റോഡ് ഉപേക്ഷിച്ച് കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യണ്ട അവസ്ഥയാണ്. യാത്രാദുരിതം ദുഷ്കരമായപ്പോൾ മാസങ്ങൾക്കു മുമ്പ് ബസുൾപ്പെടെ വാഹനങ്ങൾ പ്രതിഷേധ സൂചകമായി ഈ റൂട്ടിൽ പണിമുടക്കിയിരുന്നു. പ്രവൃത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വീണ്ടും ഈ റൂട്ടിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബസ് തൊഴിലാളികളുടെ തീരുമാനം. ഈ കാര്യം അറിയിച്ച് ബസുകളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.