തമിഴ്​ ടെലിവിഷൻ പരമ്പരയിൽ കൂട്ടബലാത്സംഗം: സൺ ടി.വിക്ക്​ രണ്ടര ലക്ഷം രൂപ പിഴ

blurb: ആറു ദിവസം തുടർച്ചയായി പരമ്പരക്ക് മുമ്പ് ക്ഷമാപണം സംപ്രേഷണം ചെയ്യണം ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരയിൽ പെൺകു ട്ടിക്കുനേരെ ആക്രമണവും കൂട്ടബലാത്സംഗവും സംപ്രേഷണം ചെയ്തതിന് സൺ ടി.വിക്ക് രണ്ടര ലക്ഷം രൂപ പിഴവിധിച്ച് ബ്രോഡ്കാസ്റ്റിങ് കണ്ടൻറ് കംപ്ലയിൻറ് കൗൺസിൽ(ബി.സി.സി.സി) ഉത്തരവിട്ടു. സെപ്റ്റംബർ 23 മുതൽ 28 വരെ തുടർച്ചയായി ആറു ദിവസം പരമ്പര തുടങ്ങുന്നതിന് മുമ്പ് 30 സെക്കൻറ് നീണ്ട ക്ഷമാപണവും നടത്തണം. എല്ലാ ആഴ്ചയിലും തിങ്കൾ മുതൽ ശനിവരെ രാത്രി ഏഴരക്ക് സംപ്രേഷണം ചെയ്യുന്ന 'കല്യാണ വീട്' എന്ന സീരിയലിലാണ് വിവാദ സീനുകളുൾപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.