തല്‍സൈനിക് ക്യാമ്പില്‍ അവസരം ലഭിച്ചു

മട്ടന്നൂര്‍: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ 27വരെ നടക്കുന്ന തല്‍സൈനിക് ക്യാമ്പില്‍ പങ്കെടുക്കാന്‍ മട്ടന്നൂര് ‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍നിന്ന് എം. ശരത്, പി.കെ. സംജോഗ് എന്നീ കാഡറ്റുകള്‍ക്ക് അവസരം ലഭിച്ചു. 10 ദിവസം വീതമുള്ള ആറു ക്യാമ്പുകളില്‍ വിജയിച്ചവരാണിവര്‍. കണ്ണൂര്‍ ആസ്ഥാനമായ 31 കേരള ബറ്റാലിയനില്‍നിന്ന് ആകെ നാലു പേര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചത്. ശരത് രണ്ടാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥിയും കുയിലൂരിലെ ശ്രീനിലയത്തില്‍ കെ.ബി. ശിവൻെറ മകനും സംജോഗ് രണ്ടാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയും ഹരിപ്പനൂരിലെ പുതിയവീട്ടില്‍ പി.കെ. രാജൻെറ മകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.