കൊടുവള്ളി മേൽപാലം: നഷ്​ടപരിഹാരം കൂട്ടാൻ സ്ഥലമുടമകൾ കോടതിയിൽ

തലശ്ശേരി: കൊടുവള്ളിയിൽ റെയിൽവേ മേൽപാലം പണിയാൻ സ്ഥലം വിട്ടുനൽകുന്നവർ നഷ്ടപരിഹാരം കൂട്ടണമെന്ന ആവശ്യവുമായി ഹൈ കോടതിയെ സമീപിച്ചു. ഏഴ് പേരാണ് ഹരജി നൽകിയത്. ഇതേ തുടർന്ന് കോടതി നിർദേശപ്രകാരം കമീഷൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച കൊടുവള്ളിയിലെത്തി ഹരജിക്കാരിൽനിന്ന് തെളിവെടുത്തു. ഇവരുടെ റിപ്പോർട്ടി‍ൻെറ അടിസ്ഥാനത്തിലാവും പ്രശ്നത്തിൽ കോടതി ഉത്തരവുണ്ടാവുക. കേരളപ്പിറവി ദിനത്തിൽ മേൽപാലത്തിന് ശിലയിടുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. തലശ്ശേരിയിലെ ആട് മോഷണം: പൊലീസ് പിടികൂടുമെന്നായപ്പോൾ ഉടമക്ക് നഷ്ടപരിഹാരം നൽകി പ്രശ്നമൊതുക്കി തലശ്ശേരി: റോഡരികിൽ മേയുകയായിരുന്ന ആടിനെ ബൈക്കിലെത്തി പട്ടാപ്പകൽ തട്ടിയെടുത്ത മോഷ്ടാക്കൾ പിറകെ പൊലീസെത്തിയപ്പോൾ ആടി‍ൻെറ ഉടമക്ക് പണം നൽകി പ്രശ്നമൊതുക്കി. നാലുദിവസം മുമ്പുണ്ടായ സംഭവത്തിൽ തിങ്കളാഴ്ചയാണ് മധ്യസ്ഥം നടന്നത്. തലശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിന് സമീപത്തെ ഷംസാദ് മൻസിലിൽ സി.സി. അർഷാദിൻെറ ആടിനെയാണ് ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തത്. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളിൽ ആടിനെ മോഷ്ടിച്ചവരുടെ ദൃശ്യം പതിഞ്ഞിരുന്നു. വീട്ടുടമ ഇതുസംബന്ധിച്ച് പൊലീസിൽ പരാതിപ്പെട്ടതോടെ അന്വേഷണവും തുടങ്ങി. പ്രതികളെയും ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് പിടിയിലാവുമെന്ന് ഉറപ്പായപ്പോഴാണ് ആടിൻെറ ഉടമക്ക് പണം നൽകി പ്രതികൾ തടിയൂരിയത്. എരഞ്ഞോളി സ്വദേശികളാണ് ആടിനെ തട്ടിയെടുത്തത്. യുവാക്കൾ ആടിൻെറ ഉടമക്ക് നഷ്ടപരിഹാരം നൽകി പ്രശ്നമൊതുക്കുകയായിരുന്നു. കഴിഞ്ഞ ഓണനാളിൽ ഒരു കിലോ ആട്ടിറച്ചി 600 രൂപക്കാണ് നാട്ടിൻപുറങ്ങളിൽ വിറ്റിരുന്നത്. ഇറച്ചിക്ക് വില കൂടിയതോടെ ആട് മോഷ്ടാക്കൾ സജീവമായതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.