ബാലകൃഷ്ണനെ ആദരിച്ചു

തലശ്ശേരി: സി.പി.ഐ നേതാവ് എൻ.ഇ. ബൽറാം ജന്മശതാബ്ദിയോടനുബന്ധിച്ച് എ. ബാലകൃഷ്ണന് ആദരവ് സംഘടിപ്പിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് ബാലകൃഷ്ണൻെറ വീടിന് സമീപം നടന്ന ചടങ്ങ് സി.പി.ഐ അഖിലേന്ത്യ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, സി.എൻ. ചന്ദ്രൻ, ചൂര്യായി ചന്ദ്രൻ മാസ്റ്റർ, സി.പി. മുരളി തുടങ്ങിയവർ സംസാരിച്ചു. എ. ബാലകൃഷ്ണന് പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി. പി. ജയരാജൻ ചുവപ്പുഷാൾ അണിയിച്ച് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.