ഓണാഘോഷം ശ്രദ്ധേയമായി

ഉരുവച്ചാൽ: നന്മ പുരുഷ സഹായ സംഘത്തിൻെറ വേറിട്ട . തീരുമാനിച്ച ഓണാഘോഷം പ്രളയത്തെ തുടർന്ന് മാറ്റിെവച്ച് അതിനായി സ ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് കുഴിക്കൽ നന്മ പുരുഷ സ്വയംസഹായ സംഘത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ നാടിന് മാതൃകയായത്. ഉത്രാടനാളിൽ നാട്ടുകാർക്കായി പ്രഥമൻ ഒരുക്കുകയും അന്ന് വൈകീട്ട് നടന്ന ലളിതമായ ചടങ്ങിൽ, സംഘം സ്വരൂപിച്ച 14000 രൂപ ദുരിതാശ്വാസ നിധിയിലേക്കായി മട്ടന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സുരേഷ്കുമാറിന് കൈമാറുകയും ചെയ്തു. വാർഡ്‌ കൗൺസിലർ എം. ഷീബ സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം ട്രഷറർ കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രസിഡൻറ് പി. വിജേഷ്, സെക്രട്ടറി സി. വേണു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.