ഓണം ഫെയറില്‍ ഗ്യാസ് ചോർന്ന്​ അപകടം

കണ്ണൂർ: പൊലീസ് മൈതാനിയില്‍ നടക്കുന്ന ഓണം ഫെയറില്‍ തീപിടിച്ചു. ഫെയറിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്ന കൗണ ്ടറിലെ ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞദിവസം ൈവകീട്ട് ആേറാടെയാണ് സംഭവം. അപകടമുണ്ടായ ഉടൻ ഫെയറിനെത്തിയവരെ ഒഴിപ്പിച്ചു. തുടർന്ന് കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ ജീവനക്കാർ പുറത്തെത്തിച്ച് നിർവീര്യമാക്കി. വിവരമറിഞ്ഞ് അഗ്നിശമന സേനയും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.