എം.എം. മുഹ്​യുദ്ദീന്‍ മൗലവി ആലുവ

മലപ്പുറം: പ്രമുഖ വാഗ്മിയും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ല ജനറൽ സെക്രട്ടറിയുമാ യ എം.എം. മുഹ്യുദ്ദീന്‍ മൗലവി (78) നിര്യാതനായി. സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ മുൻ വൈസ് പ്രസിഡൻറാണ്. ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം ഉൾപ്പെടെ വിവിധ പദവികളിൽ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പെരുമ്പടപ്പ് മഹല്ല് ഖാദി കൂടിയാണ്. വ്യാഴാഴ്ച രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ വസതിയിലായിരുന്നു അന്ത്യം. കൊച്ചി ചങ്ങമ്പുഴ നഗര്‍ സ്വദേശിയാണ്. മധ്യകേരളത്തില്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. തേവലക്കര ഇസ്സത്തുല്‍ ഇസ്ലാം, ഇടവ ഹിദായത്തുല്‍ അനാം, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങളിലായിരുന്നു പഠനം. 1994ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. ഭാര്യമാര്‍: ഖദീജ കരിക്കാട്, ഹാജറ ഇടപ്പള്ളി (ഇരുവരും പരേതർ), സുബൈദ ഇരിങ്ങാട്ടിരി. മക്കള്‍: മുഹമ്മദ് ഫള്ല്‍ (സിവില്‍ എന്‍ജിനീയര്‍, അബൂദബി), ഫാത്വിമത്തുല്‍ ബുഷ്റ. മരുമക്കൾ: ജലാലുദ്ദീന്‍ (പെരിഞ്ഞനം), നജ്മുന്നിസ. സംഘടന കെട്ടിപ്പടുക്കുന്നതില്‍, പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻെറ പങ്ക് നിര്‍ണായകമായിരുന്നെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.