പായം ഓണോത്സവം സമാപിച്ചു

ഇരിട്ടി: പായം ഗ്രാമീണ ഗ്രന്ഥാലയത്തിൻെറ നേതൃത്വത്തിൽ നടന്ന ഓണോത്സവം ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾക്കുള്ള ജനകീയ അനുമോദനവും അദ്ദേഹം നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡൻറ് എം.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. എൻഡോവ്മൻെറ് യുവ സംവിധായകൻ അനുരാജ് മനോഹർ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക കെ.പി. രാമകൃഷ്ണനും പ്രളയബാധിത ലൈബ്രറികൾക്കായുള്ള പുസ്തകങ്ങൾ രഞ്ജിത്കമലും ഏറ്റുവാങ്ങി. എൻ. അശോകൻ, എം. വിനോദ് കുമാർ, മുല്ലക്കോയ തങ്ങൾ, കെ. രമേശൻ, എം. പവിത്രൻ, കെ. രാജേഷ്, പി. രാധാമണി, പി.വി. അഭിജിത്ത്, കെ.വി. നാരായണൻ എന്നിവർ സംസാരിച്ചു. 52 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. കലാസന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.