pgr1 നാട്ടുമാവ് സംരക്ഷണത്തിന് തുടക്കമായി

പെരിങ്ങത്തൂർ: നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകൾ നിലനിർത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ ഹരിതസേന യൂനിറ്റ് 'മാന്തോപ്പ്' നാട്ടുമാവുകളുടെ സംരക്ഷണ പദ്ധതി നടപ്പാക്കി. നാട്ടുമാവുകളുടെ വൈവിധ്യം നിലനിർത്തുക എന്ന സന്ദേശമാണ് ഇതിലൂടെ കൈമാറുന്നത്. സ്കൂൾവളപ്പിലും കനകമലയിലുമായി നൂറോളം മാവിൻതൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാനൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. റംല ടീച്ചർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എൻ. പത്മനാഭൻ, ഹരിതസേന കോഓഡിനേറ്റർ മുഹമ്മദ് ഫാറൂഖ് കരിപ്പുള്ളിൽ, കെ.ടി.കെ. റിയാസ്, ഉമൈസ തിരുവമ്പാടി, എം. ഗഫൂർ, മുഹമ്മദ് കൊട്ടാറത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.