mahe1 മാഹി ജെ.എൻ.ജി എച്ച്.എസ്.എസ് വികസനവുമായി ഗ്ലോബൽ അലുമ്​നി

മാഹി: മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികളുടെ ഗ്ലോബൽ അലുമ്നി സ്കൂളിൻെറ ഭൗതിക സാഹചര്യങ്ങ ൾ മെച്ചപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങി. രണ്ട് വർഷത്തോളമായി വിവിധ വികസന പ്രവർത്തനങ്ങളുമായി 250ഓളം പൂർവവിദ്യാർഥികളുള്ള അലുമ്നി രംഗത്തുണ്ട്. സ്കൂളിൽ ആറുലക്ഷം രൂപ ചെലവിൽ അടുക്കളയും ഭക്ഷണഹാളും കാൻറീനും നവീകരിക്കുന്ന പ്രവൃത്തി നടന്നുവരുകയാണ്. ഈ പ്രവൃത്തി കഴിഞ്ഞാലുടനെ നിലവിലുള്ള പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന കെമിസ്ട്രി ലാബ് നവീകരണം നടത്തി ആധുനിക സംവിധാനത്തോടെയുള്ള കെമിസ്ട്രി ലാബ് സജ്ജീകരിക്കും. ഘട്ടംഘട്ടമായി എല്ലാ ക്ലാസ്റൂമുകളും സ്മാർട്ട് ക്ലാസ്റൂമുകളാക്കി മാറ്റാനും പദ്ധതിയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ട് വീതം ശൗചാലയങ്ങൾ നേരത്തേ നിർമിച്ചുനൽകി. കഴിഞ്ഞവർഷം തലശ്ശേരി ഫിയസ്റ്റയിൽ പങ്കെടുത്ത് ജേതാക്കളായ സ്കൂളിൻെറ കായികവികസനത്തിനായി ഒരുലക്ഷം രൂപ നൽകിയിരുന്നു. സംസ്ഥാനത്തെ അഞ്ച് വിദ്യാലയങ്ങളെ മികച്ച വിദ്യാലയങ്ങളാക്കാനുള്ള സർക്കാർ പദ്ധതിയിൽ മാഹിയിൽനിന്ന് ജവഹർലാൽ നെഹ്റു സ്കൂളിനെ ഉൾപ്പെടുത്തിക്കിട്ടുന്നതിന് എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരുന്നതായും അലുമ്നി ഭാരവാഹികളായ ഒ.വി. ജിനോസ് ബഷീർ, താജുദ്ദീൻ അഹമ്മദ്, ഇല്ലിയാസ് അലി, ഷാനവാസ് കിടാരൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.