മാഹി: കൃത്യമായി ജോലി ചെയ്തിട്ടും മാസങ്ങളും വർഷങ്ങളുമായി ശമ്പളം ലഭിക്കാതെ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടിവ രുന്ന എം.ഇ.സി.എസ്, പാപ്സ്കോ, പാസിക്, അംഗൻവാടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനശബ്ദം മാഹി തിരുവോണ നാളിൽ സ്റ്റാച്യൂ സ്ക്വയറിൽ പട്ടിണിസമരം നടത്തും. ഇേതാടൊപ്പം, മാഹിയിലെ ജനങ്ങൾക്ക് തിരുവോണത്തിന് ന്യായവിലക്ക് അരിയും നിത്യോപയോഗ സാധനങ്ങളും നിഷേധിച്ചതിനെതിരെയുമാണ് ധർമസമരം. പ്രവർത്തക സമിതി യോഗത്തിൽ ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ദാസൻ കാണി, ഇ.കെ. റഫീഖ്, ടി.എ. ലതീപ്, എം.പി. ഇന്ദിര, ജസീമ മുസ്തഫ, കെ.വി. ജയകുമാർ, അസീസ് ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.