പ്രവർത്തകർ ഒരു മണിക്കൂറെങ്കിലും പാർട്ടിക്കായി മാറ്റിവെക്കണം -കോടിയേരി

മയ്യിൽ (കണ്ണൂർ): വലതുപക്ഷത്തിൻെറ പ്രവർത്തനങ്ങൾ ശക്തിയാർജിക്കുന്നതിനാൽ കാലാനുസൃതമായ മാറ്റം സി.പി.എമ്മിൻെറ പ്ര വർത്തനത്തിൽ കൊണ്ടുവരണമെങ്കിൽ ഓരോ പാർട്ടി പ്രവർത്തകനും ഒരുമണിക്കൂർ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമ രാഷ്ട്രീയത്തിന് പാർട്ടി അനുകൂലമല്ലെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ജനങ്ങളോട് വിനയത്തോടെ ഇടപഴകാൻ തയാറാവണം. എല്ലാവരും ജോലിക്ക് പോവുന്നവരാണ്. പക്ഷേ, ഒരു മണിക്കൂർ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചാൽ തന്നെ പാർട്ടി കരുത്താർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പിൽ ടൗണിൽ ചടയൻ ദിനാചരണത്തിൻെറ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ബി.ജെ.പിയുടെ ജനവിരുദ്ധ ഭരണത്തെ എതിർക്കാൻ കഴിയാതെ കേന്ദ്രത്തിൽ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുന്നതാണ് കാണുന്നത്. അവരുടെ നേതാക്കന്മാരെത്തന്നെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ്. ശശിതരൂർ വൈകാതെ കോൺഗ്രസ് വിടുമെന്നും പതിവില്ലാത്തവിധം കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ മത-ജാതി കക്ഷികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജൻ, ബിജു കണ്ടക്കൈ, ടി.കെ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.