കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്ന്​ അധികൃതർ

കണ്ണൂർ: കമ്പനി ആക്ട് 2013 പ്രകാരം കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് ഒരു സർക്കാർ കമ്പനിയല്ലെന്ന് വിമാനത്താവ ളം അധികൃതർ. കേന്ദ്ര/ സംസഥാന സർക്കാറുകൾക്ക് 51, അതിലധികമോ ഓഹരിവിഹിതമുള്ള കമ്പനികളാണ് ഗവൺമൻെറ് കമ്പനികളുടെ പരിധിയിൽ വരുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ സ്റ്റേറ്റ് ഗവൺമൻെറിനു നിലവിൽ 35 ശതമാനം വിഹിതമാണുള്ളത്. കേന്ദ്ര ഗവൺമൻെറിന് ഓഹരിയില്ല. കമ്പനി ആക്ട് 2013 പ്രകാരം പൊതുമേഖലയുടെ വിഹിതം ഇവിടെ പ്രസക്തമല്ല. ഗവൺമൻെറ് കമ്പനിയല്ലാത്തതിനാൽ അക്കൗണ്ടൻറ് ജനറൽ ഈ കമ്പനിയുടെ ഓഡിറ്റ് ചെയ്യേണ്ടതില്ല. കൊച്ചി എയർപോർട്ടിലും ഇതേ രീതിയാണ് പിന്തുടരുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എയർപോർട്ടുകളിൽ മാത്രമാണ് എ.ജി നേരിട്ട് ഓഡിറ്റ് നടത്താറുള്ളത്. കണ്ണൂർ എയർപോർട്ടിൻെറ ഓഡിറ്റിങ് രാജ്യത്തെ പ്രധാനപ്പെട്ട ഓഡിറ്റിങ് ഏജൻസികളിൽ ഒന്നായ ഡിലോയിറ്റ് ആൻഡ് ടോഷാണ് നിർവഹിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.