സംയുക്ത മഹല്ല് ജമാഅത്ത് യോഗം

പെരിങ്ങത്തൂർ: മയക്കുമരുന്നിനും സോഷ്യൽ മീഡിയകളിലെ ദുരുപയോഗങ്ങൾക്കുമെതിരെ പെരിങ്ങത്തൂർ ഏരിയ സംയുക്ത മഹല്ല് ജ മാഅത്തിൻെറ ആഭിമുഖ്യത്തിൽ സെമിനാറും ബോധവത്കരണവും നടത്താൻ തീരുമാനിച്ചു. 13ന് പെരിങ്ങത്തൂർ ഖുർആൻ കോളജിൽ ഉദ്ഘാടനം നടക്കും. തുടർന്ന് എല്ലാ മഹല്ലുകളിലും സെമിനാറുകൾ നടക്കും. ജമാഅത്ത് യോഗത്തിൽ പ്രസിഡൻറ് എൻ.എ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, കുറുവാളി മമ്മു ഹാജി, എൻ.എ. കരീം, ഇ.എ. നാസർ, ടി.കെ. ഹനീഫ, പി. മൊയ്തു ഹാജി, പി. സുലൈമാൻ മാസ്റ്റർ, മാണിക്കോത്ത് സുലൈമാൻ ഹാജി, എം. സുലൈമാൻ മാസ്റ്റർ, എം. ഗഫൂർ, എൻ.പി. മുനീർ, യു.കെ. അബ്ദുല്ല, ബഷീർ ആവോലം, എം. നാസർ ഹാജി, വി. ഫൈസൽ മാസ്റ്റർ, എ.കെ. മുസ്തഫ ഹാജി, വി.പി. അമ്മദ് ഹാജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ.കെ. ഷുഹൈബ് തങ്ങൾ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.