കാർഷിക ക്ലബ്​ ഉദ്​ഘാടനം

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ കാർഷിക ക്ലബ് പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. സമഗ്ര വിഷരഹിത പച്ചക്കറി വിളവെടുപ്പ് ലക്ഷ്യമിട്ട് സ്കൂൾ കാർഷിക ക്ലബിൻെറ നേതൃത്വത്തിൽ പച്ചക്കറിവിത്ത് വിതരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിത്ത് പാക്കറ്റുകൾ നൽകി. പി.ടി.എ പ്രസിഡൻറ് വി.പി. ഷംസീർ അധ്യക്ഷത വഹിച്ചു. മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ, കൺവീനർ നാസർ തയ്യുള്ളതിൽ എന്നിവർ മുഖ്യാതിഥികളായി. പ്രധാനാധ്യാപകൻ പി. ബിജോയ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി. മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. കാർഷിക ക്ലബ് സെക്രട്ടറി മുഹമ്മദ് ഫായിഖ് അരീസ് പ്രവർത്തനപദ്ധതി അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.